ക​രു​വാ​ര​ക്കു​ണ്ടി​ൽ കൊ​യ്ത്ത് ഉ​ത്സ​വ​ം
Saturday, October 19, 2019 12:17 AM IST
ക​രു​വാ​ര​ക്കുണ്ട്: കൊ​യ്ത്ത് നാ​ട്ടു​കാ​ർ​ക്ക് ഉ​ത്സ​വമായി.ക​ർ​ഷ​ക​നാ​യ വീ​ട്ടി​ക്കു​ന്നി​ലെ നൂ​ണം​പാ​റ ചോ​ഴി​യു​ടെ സ്ഥ​ല​ത്താ​ണ് ക​ര​നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്.ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന്ന​ക്കാ​ട്ടെ അ​ര​ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്.

വി​ത്തി​ട്ട​തി​ന്‍റെ 110-ാം നാ​ളി​ൽ കൊ​യ്ത്തും ന​ട​ത്തി​യ​പ്പോ​ൾ അ​ര​ട​ണ്ണോ​ളം നെ​ല്ല് ല​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, അം​ഗ​ങ്ങ​ളാ​യ വി.​ആ​ബി​ദ​ലി, മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, വി.​ശ​ബീ​റ​ലി, ഷീ​ബ പ​ള്ളി​ക്കു​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ കെ.​ഷ​ഹ​ബാ​സ് ബീ​ഗം, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ.​സ​ജീ​വ്, സ​ജി​നി, സോ​ജ​ൻ, പി.​കു​ഞ്ഞാ​പ്പു ഹാ​ജി, പി.​കെ.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.