മ​ത്സ​രം ന​ട​ത്തും
Saturday, October 19, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഥാ​ര​ച​ന,ക​വി​താ ര​ച​ന, ജ​ല​ച്ചാ​യം, കാ​ർ​ട്ടൂ​ണ്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്തു​ന്നു. മ​ത്സ​ര​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ്, പൊ​തു വി​ഭാ​ഗം എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ്. സൃ​ഷ്ടി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 28 ആ​ണ്. ക​ഥ, ക​വി​ത ഇ​വ​ക്ക് പ്ര​ത്യേ​ക വി​ഷ​യ​മി​ല്ല. ജ​ല​ച്ചാ​യം, കാ​ർ​ട്ടൂ​ണ്‍ എ​ന്നി​വ​ക്ക് ന്ധ​നാം ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ന്ധ എ​ന്ന​താ​ണ് വി​ഷ​യം. മൂ​ന്നി​നു ന​ട​ക്കു​ന്ന ഏ​രി​യാ​സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ദാ​നം നടത്തും.​ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ച​ന, കാ​ർ​ട്ടൂ​ണ്‍ ഇ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ മ​ല​യാ​ള​മാ​യി​രി​ക്ക​ണം. താ​ഴെ പ​റ​യു​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് സൃ​ഷ്ടി​ക​ൾ അ​യ​ക്കേ​ണ്ട​ത്: പി.​എ​സ്.​വി​ജ​യ​കു​മാ​ർ. പു.​ക.​സ.​ര​ച​നാ മ​ത്സ​രം, ചെ​റു​കാ​ട് സ്മാ​ര​ക മ​ന്ദി​രം, പെ​രി​ന്ത​ൽ​മ​ണ്ണ പോ​സ്റ്റ്: പെ​രി​ന്ത​ൽ​മ​ണ്ണ പി​ൻ-679322.