വി​ദ്യാ​ർ​ഥി​ക​ൾ മ​ന്ത്രി​ക്ക് ക​ത്തയച്ചു
Saturday, October 19, 2019 12:17 AM IST
ക​രു​വാ​ര​ക്കുണ്ട്: ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റ​വി​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന് ക​ത്ത​യ​ച്ചു. സ്റ്റേ​റ്റ് പാ​ര​ല​ൽ കോ​ള​ജ്, അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ചാ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ന​ള​ന്ദ കോ​ള​ജി​ലെ ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് മു​ത​ൽ പു​ന്ന​ക്കാ​ട് പോ​സ്റ്റോ​ഫീ​സ് വ​രെ മ​തി​ൽ തീ​ർ​ത്ത് മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്.
നി​ല​വി​ൽ ഡി​ഗ്രി, പി.​ജി.കോ​ഴ്സു​ക​ൾ​ക്ക് റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന അ​തേ സി​ല​ബ​സ് പ​ഠി​ക്കാ​നും ഒ​രേ പ​രീ​ക്ഷഎ​ഴു​തി ത​ത്ത​ല്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടാ​നും ക​ഴി​യു​ന്നു​ണ്ട്. വി​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഉ​പ​രിപ​ഠ​നം ന​ട​ത്താ​നും ജോ​ലി സ​ന്പാ​ദി​ക്കാ​നും ത​ട​സ​ങ്ങ​ളി​ല്ല. ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ങ്ങ​ളു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ളും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ എ.​പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, ടി.​ജം​ഷീ​ർ, ഇ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​മോ​ഹ​ൻ​ദാ​സ്, ടി.​കെ.​സാ​ജി​ദ് ബാ​ബു, ടി.​കെ.​ഉ​മ്മ​ർ, പി.​അ​ന​ഘ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ദേ​വ​ദാ​സ്, എം.​ഉ​മ്മു​ൽ ഫ​സ്ല, റി​യാ​സ് കാ​വി​ൽ​ക്ക​ത്ത്, ജി​നി കു​ഞ്ഞു​മോ​ൻ, എ.​എ​സ്.​സു​മി​ത്ത്, രാ​മ​ദാ​സ​ൻ, ബി​നീ​ഷ്, സു​ഹ്റ, രേ​ണു​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.