ജി​എ​സ്ടി സം​ശ​യ നി​വാ​ര​ണ​ത്തി​ന് അ​വ​സ​രം
Saturday, October 19, 2019 12:20 AM IST
നി​ല​ന്പൂ​ർ: വ്യാ​പാ​രി​ക​ൾ​ക്ക് ജി​എ​സ്ടി സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി അ​മ​ൽ കോ​ള​ജ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. കോ​ളേ​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​വും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ചേ​ർ​ന്ന് 23-ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നി​ല​ന്പൂ​ർ വ്യാ​പാ​ര ഭ​വ​നി​ലാ​ണ് മാ​ർ​ക്ക​റ്റ് സ​ന്പ​ർ​ക്ക പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ഐ​എ​ഫ്ടി അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ.​എ​ൻ.​രാ​മ​ലിം​ഗം ക്ലാ​സ് ന​യി​ക്കും. ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ, ഫ​യ​ലി​ംഗ്, ജി​എ​സ്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ച​ർ​ച്ച ന​ട​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള വ്യാ​പാ​രി​ക​ൾ ര​ജി​സ്ട്രേ​ഷ​ന് 9846340046 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.