സൗ​ദി അ​ധ്യാ​പ​ക​ന് തു​ണ​യാ​യി ആ​യു​ർ​വേ​ദ ചി​കി​ത്സ
Saturday, October 19, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലാ​യ സൗ​ദി അ​ധ്യാ​പ​ക​ന് ആ​യു​ർ​വേ​ദ ചി​കി​ത്സ തു​ണ​യാ​യി. പ്ര​മേ​ഹ​ബാ​ധ മൂ​ലം ഇ​രു​കാ​ലു​ക​ളി​ലേ​ക്കു​മു​ള്ള ര​ക്ത​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ക​യും ഞ​ര​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ക്കും ചെ​യ്ത് ബു​ദ്ധി​മു​ട്ടി​ലാ​യ 64 വ​യ​സാ​യ സൗ​ദി അ​ധ്യാ​പ​ക​ൻ സ​യ്യി​ദ് അ​ൽ സ​ഹ​റാ​നി​യാ​ണ് ആ​യു​ർ​വേ​ദ ചി​കി​ത്സ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.
മ​ക​ൻ അ​ഹ​മ്മ​ദും കൂ​ടെ​യു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. പ്ര​മേ​ഹം കാ​ലു​ക​ളെ ബാ​ധി​ച്ച് ന​ട​ക്കാ​ൻ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ ര​ക്ത​പ്ര​വാ​ഹ​വും ഞ​ര​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് അ​മൃ​തം ആ​യു​ർ​വേ​ദ ​ആശു​പ​ത്രി ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ.​പി.​കൃ​ഷ്ണ​ദാ​സും ഡോ.​ഷീ​ബാ കൃ​ഷ്ണ​ദാ​സും വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​സേ​വ​യോ​ടൊ​പ്പം ഉ​ദ്വ​ർ​ത്ത​നം, ധാ​ര, വ​സ്തി എ​ന്നീ ചി​കി​ത്സ​ക​ളാ​ണ് സൗ​ദി അ​ധ്യാ​പ​ക​ന് ഗു​ണ​ക​ര​മാ​യ​ത്.