അ​തി​ർ​ത്തി വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ: ചാ​ലി​യാ​റി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ
Monday, October 21, 2019 12:01 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചാ​ലി​യാ​റി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് ചാ​ലി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.
പു​ഴ​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. പോ​ത്തു​ക​ൽ കു​നി​പ്പാ​ല മു​ത​ൽ മു​ണ്ടേ​രി​യി​ലും അ​തി​ർ​ത്തി വ​ന​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.
വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യും സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് പു​ഴ​യോ​ര​ത്തെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.