നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു
Monday, October 21, 2019 12:03 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​റി​ഞ്ഞു, ജീ​വ​ന​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ചു​ര​ത്തി​ൽ ജാ​റ​ത്തി​ന് സ​മീ​പം റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം.
മൈ​സൂ​രു​വി​ൽ നി​ന്നും മ​ഞ്ചേ​രി​യി​ലേ​ക്ക് പ​ത്ത് ട​ണ്‍ അ​രി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജാ​റ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ബ്രേ​ക്ക് നാ​ഷ്ട​പ്പെ​ട്ട ലോ​റി റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് ഇ​ട​തു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
അ​പ​ക​ടം മു​ന്നി​ൽ ക​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളാ​യ ഡ്രൈ​വ​ർ ക്രി​സ്റ്റി​ൻ (30), ക്ലീ​ന​ർ ജ​സ്റ്റി​ൻ (28) എ​ന്നി​വ​ർ ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.