വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, October 21, 2019 11:34 PM IST
വ​ളാ​ഞ്ചേ​രി: വി​വാ​ഹം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രൂ​ർ പു​റ​ത്തൂ​ർ മേ​ട​ൻ ന​ന്പ്ര​ത്ത് റം​ഷാ​ദി (47) നെ​യാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​മ​നോ​ഹ​ര​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

2019 മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണി​ലൂ​ടെ യു​വ​തി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി വ​ളാ​ഞ്ചേ​രി മു​ക്കി​ല​പീ​ടി​ക​യി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഒ​ളി​വി​ൽ പോ​യ റം​ഷാ​ദ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.