ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ സ​ർ​ക്കാ​ർ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Wednesday, October 23, 2019 12:09 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഭൂ​ര​ഹി​ത, ഭ​വ​ന ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ർ​ഹ​ത മാ​ന​ദ​ണ്ഡ പ​രി​ശോ​ധ​ന​യി​ൽ അ​ർ​ഹ​ത​യു​ള്ള​വ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ സ​പ്ളി​മെ​ന്‍റ​റി ലി​സ്റ്റ് തയാ​റാ​ക്കി എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.
മു​തു​കാ​ട് ഫ്ലാ​റ്റ് നി​ർ​മി​ക്കു​ന്ന​തി​ന് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ടി​യ​ന്തി​ര​മാ​യി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.
ഭൂ​ര​ഹി​ത, ഭ​വ​ന ര​ഹി​ത ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 631 പേ​രു​ടെ പ​ട്ടി​ക​യി​ൽ 400 പേ​ർ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും മാ​ന​ദ​ണ്ഡ പ്ര​കാ​രം 200 പേ​ർ​ക്ക് മാ​ത്ര​മെ അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളു. 2017-ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​യാ​ണ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ വീ​ടു​ക​ളി​ൽ ചെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കു​ടും​ബ കാ​ർ​ഡി​ലും പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ച​വ​ർ​ക്കും സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഒ​ന്നാം ഘ​ട്ടം നി​ർ​മ്മി​ച്ച 34 വീ​ടു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടാം ഘ​ട്ട പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 559-ൽ 510-​പേ​ർ വീ​ടു നി​ർ​മാ​ണ​ത്തി​നു​ള്ള ക​രാ​ർ വയ്​ക്കു​ക​യും 140-പേ​ർ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് ദൂ​ര​ഹി​ത, ഭ​വ​ന ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​
ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് യോ​ഗം ച​ർ​ച്ച ചെ​യ്ത​ത്. യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു.