താ​നൂ​ർ ദേ​വ​ധാ​ർ സ്കൂ​ൾ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്
Thursday, October 24, 2019 12:21 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ദ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​നൂ​ർ ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ൽ. പു​തു​താ​യി പ​ണി​യു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്കൂ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ര​ണ്ടു നി​ല​ക​ളി​ലാ​യി പ​ത്തു ക്ലാ​സ്മു​റി​ക​ൾ, അ​ഞ്ച് സ​യ​ൻ​സ് ലാ​ബു​ക​ൾ, വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ര​ണ്ട് സ്റ്റാ​ഫ് റൂ​മു​ക​ൾ, ഓ​ഫീ​സ്, പ്രി​ൻ​സി​പ്പ​ൽ റൂം, ​ഓ​രോ നി​ല​യി​ലും പ്ര​ത്യേ​കം ടോ​യ്‌ലറ്റ് സ​മു​ച്ച​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കില്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ൽ അ​ധി​ക സ​യ​ൻ​സ് ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​യി ഒ​രു നി​ല കൂ​ടി പ​ണി​യാ​നാ​യി എം​എ​ൽ​എ മു​ൻ ക​യ്യെ​ടു​ത്ത് ഡി​പി​ആ​ർ ത​യാ​റാ​ക്കി പ്ലാ​നും എ​സ്റ്റി​മേ​റ്റും സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

3685 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക് 6.24 കോ​ടി രൂ​പ​യ്ക്കാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്. ഇ​തി​ൽ അ​ഞ്ചു കോ​ടി രൂ​പ കി​ഫ്ബി​യും ഒ​രു കോ​ടി രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും പ​ത്തു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ബാ​ക്കി തു​ക സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​ഹ​രി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ലേ​ക്കാ​വ​ശ്യ​മാ​യ ബെ​ഞ്ചു​ക​ളും ഡ​സ്ക്കു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷം, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ംഗ് ഹാ​ൾ, മ​ൾ​ട്ടി പ​ർ​പ്പ​സ് ഓ​ഡി​റ്റോ​റി​യം, ആ​ധു​നി​ക പാ​ച​ക​പ്പു​ര, വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക്, ഒൗ​ഷ​ധോ​ദ്യാ​നം, നീ​ന്ത​ൽ​ക്കു​ളം, ശി​ൽ​പ ചാ​രു​ത​യാ​ർ​ന്ന പ​ഠി​പ്പു​ര, വൃ​ത്തി​യു​ള്ള ടോ​യ്‌ലറ്റ് സ​മു​ച്ച​യ​ങ്ങ​ൾ, റി​ക്രി​യേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ.

ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം സ്കൂ​ളി​നെ അ​ക്കാ​ഡ​മി​ക മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി പ​തി​നൊ​ന്നു മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ’മാ​റു​ന്ന ദേ​വ​ധാ​ർ’ ​പ​ദ്ധ​തി പി​ടി​എ, എ​സ്എം​സി, എം​എ​ൽ​എ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ലാ,കാ​യി​ക ശാ​സ്ത്ര ,ഗ​ണി​ത സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്കൂ​ളി​ൽ നി​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​യ സാ​ന്ദ്ര ന​വം​ബ​റി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന സോ​ഫ്റ്റ് ബോ​ൾ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

മൈ​ക്രോ ആ​ർ​ട്ടി​ൽ യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റം അ​വാ​ർ​ഡ് നേ​ടി​യ അ​ഷി​ഫ് ദേ​വ​ധാ​റി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. 4549 വി​ദ്യാ​ർ​ഥി​ക​ളും 160 അ​ധ്യാ​പ​ക​രു​മു​ള്ള സ്കൂ​ൾ എ​സ്എ​സ്എ​ൽ​സി​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​മാ​ണ് കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്. ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ശ​താ​ബ്ദി നി​റ​വി​ലാ​ണ്.