21.5 ല​ക്ഷ​ം രൂപയും നോ​ട്ടെണ്ണല്‌ യ​ന്ത്ര​വും പി​ടി​കൂ​ടി
Thursday, October 24, 2019 12:21 AM IST
വ​ളാ​ഞ്ചേ​രി: ക​ടം വാ​ങ്ങി​യ പ​ണം പ​ലി​ശ സ​ഹി​തം തി​രി​ച്ചു ന​ൽ​കി​യി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ങ്ങാ​ട് അ​ത്തി​പ്പ​റ്റ വ​ലി​യ​ക​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖി(35)​നെ​തി​രെ​യാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
വ​ളാ​ഞ്ചേ​രി​യി​ൽ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന മൂ​ത്തേ​ട​ത്ത് അ​ഷ്റ​ഫി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ്് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ഇ​യാ​ളു​ടെ വീ​ട്ടി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്ര​വും 21.5 ല​ക്ഷം രൂ​പ​യും ര​ണ്ട് ലാ​പ്ടോ​പ്പു​ക​ളും ബാ​ങ്ക് ചെ​ക്കു​ക​ളും ബ്ലാ​ങ്ക് മു​ദ്ര പേ​പ്പ​റു​ക​ളും നി​ര​വ​ധി അ​സ​ൽ ആ​ധാ​ര​ങ്ങ​ളും ക​രാ​ർ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.
ഒ​രേ​സ​മ​യം അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ​ളാ​ഞ്ചേ​രി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
2015 മാ​ർ​ച്ചി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ൽ നി​ന്നു ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം 50 ല​ക്ഷം രൂ​പയാണ് ക​ടം വാ​ങ്ങി​യ​ത്. 75 ല​ക്ഷം രൂ​പ തി​രി​ച്ചു ന​ൽ​കി​യി​ട്ടും വീ​ണ്ടും 75 ല​ക്ഷം വേ​ണ​മെ​ന്ന് പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി എന്നാണ് പ​രാ​തി. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
തി​രൂ​ർ ഡി​വൈ​എ​സ്പി കെ.​എ സു​രേ​ഷ് ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ടി. ​മ​നോ​ഹ​ര​ൻ, വ​ളാ​ഞ്ചേ​രി എ​സ്ഐ കെ.​ആ​ർ. ര​ഞ്ജി​ത്, കോ​ട്ട​ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി, ക​ൽ​പ്പ​ക​ഞ്ചേ​രി എ​സ്ഐ പ്രി​യ​ൻ, കാ​ടാ​ന്പു​ഴ എ​സ്ഐ കെ. ​സു​ധീ​ർ​കു​മാ​ർ, എ​എ​സ്ഐ അ​ബൂ​ബ​ക്ക​ർ സി​ദി​ഖ്, കെ.​പി. ച​ന്ദ്ര​ൻ, എ​സ്സി​പി​ഒ. വി. ​രാ​ജ​ൻ, എം. ​ജ​റീ​ഷ്, അ​നീ​ഷ് ജോ​ണ്‍, ടി. ​വി​വേ​ക്, യു.​അ​ക്ബ​ർ, ജ​യ​കൃ​ഷ്ണ​ൻ, പി. ​സു​ജി​ത്ത്, കെ. ​മു​ഹ​മ്മ​ദ് ഫാ​സി​ൽ, ആ​ർ.​ജെ കൃ​ഷ്ണ​പ്ര​സാ​ദ്, ജോ​ഷി സേ​വ്യ​ർ, ഡ​ബ്ല്യുഎ​സ് സി​പി​ഒ സൗ​ജ​ത്ത്, ഗ്രേ​സി, ല​തി​ക, അ​ന്പി​ളി എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.