സ്ഥ​ലം നല്‌കി​യാ​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കു​ം: ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി
Thursday, October 24, 2019 12:21 AM IST
എ​ട​പ്പാ​ൾ: അ​ഞ്ചു ഏ​ക്ക​ർ സ്ഥ​ലം മ​ണ്ഡ​ല​ത്തി​ൽ നല്‌കിയാ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ട​പ്പാ​ളി​ൽ എം​പി ഓ​ഫീ​സ് ഉ​ട​ൻ തു​റ​ക്കു​മെ​ന്നും ത​വ​നൂ​രി​ലേ​ക്കു മാ​ത്രം ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ർ​ക്കു​ക​ളൂ​ടെ പ്ര​പ്പോ​സ​ൽ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത് എ​സ്റ്റി​മേ​റ്റി​നാ​യി ബ്ലോ​ക്കു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ട​പ്പാ​ൾ സി​എ​ച്ച്സി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ, ഡ​യാ​ലി​സ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ഇ​തി​നു പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ തു​ട​ർ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​പി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​അ​ബു​ള്ള​ക്കു​ട്ടി, ഉ​ണ്ണി, ഇ​ബ്രാ​ഹിം മു​തൂ​ർ, കെ.​ബാ​ല​കൃ​ഷ​ണ​ൻ, ആ​ർ.​കെ ഹ​മീ​ദ്, രാ​ജ​ൻ ക​ണ്ട​ന​കം, പി.​കു​ഞ്ഞി​പ്പ ഹാ​ജി, പി.​രാ​ജീ​വ് പ​ത്തി​ൽ, അ​ഷ്റ​ഫ് ടി.​പി, ഹൈ​ദ​ര​ലി, ര​മ​ണി, ബ​ൽ​ക്കീ​സ്, നൗ​ഫ​ൽ സി. ​ത​ണ്ട​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .