മാ​ന​സി​കാ​രോ​ഗ്യ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, October 24, 2019 12:21 AM IST
നി​ല​ന്പൂ​ർ: മാ​ന​സി​കാ​രോ​ഗ്യ മാ​സാ​ച​ര​ണത്തിന്‍റെ ഉ​ദ്്ഘാ​ട​നം നി​ല​ന്പൂ​രി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​ർ, ഡോ.​അ​ബ്ദു​ൾ റ​സാ​ഖ്, ഡോ. ​ദീ​പ​ക് കു​ര്യാ​ക്കോ​സ്, ഡോ.​കെ. അ​നി​സ്, ക്ലീ​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് മു​ഹ​മ്മ​ദ് സാ​ബി​ഹ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ധ​ന്യ, കെ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. പ്ര​ള​യ​ത്തെ തു​ട​ർ​ന്നു മാ​ന​സി​കാ​ഘാ​ത​മു​ണ്ടാ​യ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി ന​ട​ത്തി​യ​ത്. നേ​ര​ത്തെ പ്ര​ള​യ​കാ​ല​ത്ത് പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ൽ​പ്പ​ത് കൗ​ണ്‍​സി​ല​ർ​മാ​ർ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി കൗ​ണ്‍​സലി​ംഗ് ന​ട​ത്തി​യി​രു​ന്നു. നി​ല​ന്പൂ​ർ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ‍ഡിലെ പ​രി​പാ​ടി​ക്ക് ശേ​ഷം ച​ന്ത​ക്കു​ന്ന് വീ​രാ​ൻ കോ​ള​നി​യി​ലെ​ത്തി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.