മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ 26ന്
Thursday, October 24, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ദ്ര​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ 26ന് ​രാ​വി​ലെ 9.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ സു​ന്നി മ​ഹ​ല്ലി​ൽ പാ​ണ​ക്കാ​ട് ഹാ​ഷി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​എം.​എ​സ്. ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, അ​ബ്ദു​ള്ള ഫൈ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മേ​ഖ​ല​യി​ലെ പ​തി​മൂ​ന്ന് റേ​ഞ്ചി​ലെ ഭാ​ര​വാ​ഹി​ക​ളും അ​ഞ്ച് ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൻ.​ടി.​സി. മ​ജീ​ദ് അ​റി​യി​ച്ചു.

ചെ​റു​കു​ള​ന്പ് സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള

ചെ​റു​കു​ള​ന്പ: ചെ​റു​കു​ള​ന്പ കെഎ​സ്കെ​എം​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ഭ​ക്ഷ്യ​മേ​ള നാ​ട​ൻ വി​ഭ​വ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​ക​ൾ കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. മു​പ്പ​ത്തി​യേ​ഴ് ക്ലാ​സു​ക​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ സ്റ്റാ​ളു​ക​ളി​ൽ വി​വി​ധ വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ച​ക്ക കൂ​ട്ടാ​ൻ, പ​ടു​കൂ​ട്ടാ​ൻ, തോ​ര​നു​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, ചേ​ന ജ്യൂ​സ്, ചേ​ന പാ​യ​സം, ച​ക്ക​ക്കു​രു പാ​യ​സം തു​ട​ങ്ങി വി​വി​ധ ത​രം ഇ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.
മേ​ള​യി​ൽ ക്ലാ​സ് ത​ല​ത്തി​ലും വ്യ​ക്തി​ഗ​ത​മാ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വ്യ​ക്തി​ഗ​ത ജേ​താ​ക്ക​ൾ​ക്ക് പേ​ര​യി​ൽ ശി​ഹാ​ബ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എ. ​ആ​യി​ഷ, സാ​ലി ജോ​ർ​ജ്, ശി​ൽ​പ എ​ന്നി​വ​ർ ഭ​ക്ഷ്യ​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.