പ്രളയബാധിതർക്കായി അ​ദാ​ല​ത്ത് ന​ട​ത്തി
Thursday, October 24, 2019 12:23 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ചു​ങ്ക​ത്ത​റ​യി​ൽ താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു.​ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഐ​ടി വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്ത് ചു​ങ്ക​ത്ത​റ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ന​ട​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​രം​ഭി​ച്ച അ​ദാ​ല​ത്ത് ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പ് ന​ൽ​കി ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ്, പ​ട്ട​യം, ജ​ന​ന, മ​ര​ണ, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ-​ഡി​സ്ട്രി​ക്റ്റ് കാ​സ്റ്റ്, ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വെ​ഹി​ക്കി​ൾ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്.
‌ഇ​തി​നാ​യി പ​തി​നാ​ല് കൗ​ണ്ട​റു​ക​ളി​ലാ​യി വി​വി​ധ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സേ​വ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി വ​ർ​ഗീ​സ്, ടി.​പി. അ​ഷ്റ​ഫ​ലി, സ​റീ​ന മു​ഹ​മ്മ​ദ​ലി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ബീ​ർ പ​നോ​ളി, സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, അം​ഗ​ങ്ങ​ളാ​യ ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, ഒ.​ടി. പ്ര​ഭാ​വ​തി, റി​യാ​സ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്രസംഗിച്ചു.