പ്ര​ള​യ ബാ​ധി​ത​ർ​ക്കു വീ​ടൊ​രു​ക്കി കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Thursday, October 24, 2019 12:23 AM IST
നി​ല​ന്പൂ​ർ: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ബാ​ധി​ത​രാ​യ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന എ​ട്ടു വീ​ടു​ക​ളു​ടെ കു​റ്റി​യ​ടി​ക്ക​ൽ ന​ട​ത്തി. ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ദേ​വാ​ല​യ​ത്തി​നു സ​മീ​പം അ​സോ​സി​യേ​ഷ​ൻ വാ​ങ്ങി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ട്രാ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ടു ല​ഭി​ച്ച​വ​രും ചേ​ർ​ന്നു കു​റ്റി​യ​ടി​ച്ച​ത്.
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഓ​രോ​ത്ത​രു​ടെ​യും പ്ലോ​ട്ടു​ക​ൾ നി​ർ​ണ​യി​ച്ച​ത്. 2020 മാ​ർ​ച്ച് 31ന​കം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കും താ​ക്കോ​ൽ കൈ ​മാ​റു​മെ​ന്നു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. മു​ഹ​മ്മ​ദ് അ​യൂ​ബ്, സെ​ക്ര​ട്ട​റി പി.​പി. നാ​സ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഒ​രു കോ​ടി 25 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക. ശു​ചി​മു​റി​യോ​ടു കൂ​ടി​യ ര​ണ്ടു കി​ട​പ്പു​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ടു​ക​ൾ 700 ച​തു​ര​ശ്ര അ​ടി​വി​സ്തൃ​തി​യി​ൽ എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ക്കു​ക. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, പൊ​തു​സ്ഥ​ലം എ​ന്നി​വ​യും ഒ​രു​ക്കും.
പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ആ​ദ്യം വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക എ​ന്നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​രാ​റു​കാ​ർ നേ​രി​ട്ടാ​യി​രി​ക്കും വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. വീ​ടു​ക​ളു​ടെ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ എ​ന്നും മു​ൻ​നി​ര​യി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന നി​ല​യി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ അ​സോ​സി​യേ​ഷ​നു 260 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കു​റ്റി​യ​ടി​ക്ക​ൽ ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് അ​യൂ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഫാ. ​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ, സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, നി​ർ​മാ​ണ്‍ മു​ഹ​മ്മ​ദാ​ലി, സ​ലീം കൊ​ന്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​റ്റി​യ​ടി​ക്ക​ൽ ച​ട​ങ്ങു​ക​ൾ​ക്കു സ​ജീ​വ് കോ​ട്ട​ക്ക​ൽ, ഉ​മ്മ​ർ ബാ​വ, സ​ലീം കൊ​ന്പ​ൻ, പി.​എം. അ​ല​വി, എ​ൻ.​എ​സ്.​ലൂ​ക്ക, വി.​പി.​അ​ബൂ​ബ​ക്ക​ർ, വി.​പി.​അ​ർ​ഷാ​ദ്, വാ​രി​ക്കോ​ട​ൻ ഹാ​ഷിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.