ഡ്രെയ്നേ​ജ് നി​ർ​മാ​ണം: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Thursday, October 24, 2019 12:23 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ണ​പ്പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ ഡ്രെയ്നേ​ജ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് കാ​ണി​ച്ച് പ​ണ​പ്പൊ​യി​ൽ സ്വ​ദേ​ശി വി.​സി. ജോ​ർ​ജ് വി​ജി​ല​ൻ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നി​ല​ന്പൂ​ർ പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കെ.​എ. അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
തു​ട​ർ​ന്നു ക്ര​മ​ക്കേ​ട് ആരോപിക്കപ്പെട്ട പ​ണ​പ്പൊ​യി​ൽ പെ​രു​മു​ണ്ട കോ​ള​നി​യി​ലെ ഡ്രെയ്നേ​ജ് പ​രി​ശോ​ധി​ച്ചു. ഡ്രെയ്നേ​ജ് നി​ർ​മാ​ണ സ​മ​യ​ത്ത് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റും പ​രി​ശോ​ധ​നാ സ​മ​യ​ത്തു എ​ത്തി​യി​രു​ന്നു. 2015-ലാ​ണ് വി.​സി. ജോ​ർ​ജ് അ​ട​ങ്ക​ൽ പ്ര​കാ​ര​മ​ല്ല പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് കാ​ണി​ച്ച് വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കി​യ​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും ന​ൽ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​എ. അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു.

പാ​ദ​സ​രം മോ​ഷ​ണ ശ്ര​മം: യു​വ​തി​യെ പി​ടി​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​വാ​ങ്ങാ​നെ​ത്തി​യ മാ​താ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണ പാ​ദ​സ​രം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. പാ​ദ​സ​രം പൊ​ട്ടി​ച്ചോ​ടി​യ ത​മി​ഴ് യു​വ​തി​യെ സ​മീ​പ​ത്തു​ള്ള​വ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൂ​ത സ്വ​ദേ​ശി​നി​യു​ടെ മ​ക​ളു​ടെ പാ​ദ​സ​ര​മാ​ണ് പൊ​ട്ടി​ച്ച​ത്.