പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Thursday, October 24, 2019 12:23 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വി​വി​ധ​സ്ഥാപനങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ​വ​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പാ​ഴ്സ​ൽ വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടും. ഹോ​ട്ട​ലു​ക​ളി​ലെ ശു​ചി​ത്വ​മു​റ​പ്പാ​ക്കാ​ൻ പൊ​ന്നാ​നി​യി​ൽ ന​ഗ​ര​സ​ഭ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗ​മാ​ണ് ഏ​ഴു ഹോ​ട്ട​ലു​ക​ളി​ലും റസ്റ്ററ​ന്‍റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പാ​കം ചെ​യ്യു​ന്ന​തും പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഫൈ​ഡ് റൈ​സ്, ഇ​റ​ച്ചി, മീ​ൻ, പൊ​റോ​ട്ട, ച​പ്പാ​ത്തി, കു​ബൂ​സ്, മ​യോ​ണൈ​സ്, ഷ​വ​ർ​മ, പ​ഴ​കി​യ എ​ണ്ണ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ, ബ്രെ​ഡ്, പ​നീ​ർ തൈ​ര്, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പാ​ഴ്സ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.പൊ​ന്നാ​നി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളാ​യ ന്യൂ​റീ​ഗ​ൽ, ബോം​ബെ ഹോ​ട്ട​ൽ, ജാ​സ്ന​ഗ​ര ച​പ്പാ​ത്തി ക​ന്പ​നി, അ​നു​പ​മ ഹോ​ട്ട​ൽ, ന്യൂ ​സ്റ്റാ​ർ, റൗ​ബ റെ​സ്റ്റോ​റ​ന്‍റ്, മ​ല​ബാ​ർ വൈ​റ്റ് ഹൗ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പി​ഴ ചു​മ​ത്തി.
ഇ​നി​യും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ.
ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എം സാ​ജി​ദ് മോ​ൻ, ടി.​അ​ബ്ദു​ൾ ജ​ലീ​ൽ, പി. ​ശ്രീ​വി​ദ്യ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സും പി​ടി​ച്ചെ​ടു​ത്തു. പ​ള്ളി​ക്ക​ൽ ബ​സാ​റി​ന​ടു​ത്ത് കു​റു​ന്ത​ല മ​ച്ചി​ങ്ങ​ലി​ലെ ക​ട​യി​ൽ നി​ന്നാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തെ ര​ണ്ടു ക​ട​ക​ളി​ൽ നിന്ന് പ​ഴ​കി​യ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ പ​രി​സ​ര​ത്തെ ര​ണ്ടു ക​ട​ക​ൾ പൂ​ട്ടി​ച്ച​താ​യും മ​റ്റു ക​ട​ക​ളി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് പെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​പി ദി​നേ​ശ്, ജ​ഐ​ച്ച്ഐ​മാ​രാ​യ കെ.​കെ അ​ബ്ദു​റ​ഹി​മാ​ൻ, ടി ​അ​മീ​ർ, ഡ്രൈ​വ​ർ അ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.