ക​ള്ളു​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്കം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, November 9, 2019 12:35 AM IST
നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട​യി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ക​ള്ളു​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ​ത്തി. നി​ല​വി​ൽ ഒ​രു കു​ടും​ബം താ​മ​സ​മു​ള്ള വീ​ട്ടി​ൽ ക​ള്ളു​ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കാ​ൻ ലൈ​സ​ൻ​സ് ന​ൽ​കി​യ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ​ത്.
ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഗ്രാ​മ​പഞ്ചാ​യ​ത്തം​ഗം പ​ദ്മാ​വ​തി​യു​ടെ​യും മ​ദ്യ നി​രോ​ധ​ന സ​മി​തി ക​ണ്‍​വീ​ന​ർ ജാ​ഫ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് 30 പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​തെ മ​ട​ങ്ങി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ വാ​ശി പി​ടി​ച്ച​തോ​ടെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​ഹ​രി​കൃ​ഷ്ണ​ൻ പ​രാ​തി സ്വീ​ക​രി​ക്കു​ക​യും നി​ല​ന്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള വ​ണ്ടൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു മൂ​ന്ന് മ​ണി​ക്കെ​ത്തു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. മൂ​ന്ന് മ​ണി​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു.
ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ന്നാ​ൽ ത​ങ്ങ​ൾ വ​ണ്ടി വി​ളി​ക്കാ​മെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. ഇ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
12 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​യോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ച് വ​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ള്ളു​ഷാ​പ്പ് തു​റ​ക്കാ​ൻ ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ സ​മ​ര​ത്തി​ന് വ​രു​ന്ന ഈ ​സ​മ​യ​ത്തും കു​ടും​ബം താ​മ​സം മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​യു​ന്നു. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ഷാ​പ്പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ഷാ​പ്പു​ട​മ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വു​ങ്ക​ൽ രാ​ധ, വി​ശ്വം​ഭ​ര​ൻ, വാ​ർ​ഡം​ഗം പ​ദ്മാ​വ​തി എ​ന്നി​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ഷാ​പ്പ് തു​റ​ക്കു​ന്ന​തി​നെ​തി​രെ വെ​ള്ള​ക്ക​ട്ട​യി​ൽ ക​ള്ളു​ഷാ​പ്പ് വി​രു​ദ്ധ സ​മ​ര​സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.