സം​സ്ഥാ​ന സീ​നി​യ​ർ ആ​ട്യാ പാ​ട്യാ ചാന്പ്യൻ​ഷി​പ്പി​ന് നി​ല​ന്പൂ​രി​ൽ തു​ട​ക്കം
Saturday, November 9, 2019 12:36 AM IST
നി​ല​ന്പൂ​ർ: 16-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ആ​ട്യാ പാ​ട്യാ പു​രു​ഷ-​വ​നി​ത ചാന്പ്യൻ​ഷി​പ്പി​ന് നി​ല​ന്പൂ​രി​ൽ തു​ട​ക്ക​മാ​യി. ച​ക്കാ​ല​ക്കു​ത്ത് മ​ന്നം സ്മാ​ര​ക എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യ​ത്. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാന്പ്യൻ​ഷി​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ന​ട​ന്നു. 14 ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 28 ടീ​മു​ക​ളി​ലാ​യി 350 കാ​യി​ക താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാന്പ്യൻ​ഷി​പ്പ് നി​യ​ന്ത്രി​ക്കാ​ൻ 50 ഓ​ളം ഒ​ഫീ​ഷ്യ​ലു​ക​ളു​ണ്ടാ​വും. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​ട്യാ പാ​ട്യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​താ​ക ഉ​യ​ർ​ത്തും. 8.30ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ളി​ന്പ്യ​ൻ ഒ.​പി.​ജെ​യ്ഷ മു​ഖ്യാ​തി​ഥി​യാ​വും.ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​നം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ആ​ട്യാ പാ​ട്യാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി.​ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ വി.​എ.​അ​നി​ൽ, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.