ആ​രോ​ഗ്യ​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Saturday, November 9, 2019 11:55 PM IST
നി​ല​ന്പൂ​ർ: ആ​ർ​ദ്രം ജ​ന​കീ​യ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​ള​ന്പി​ലാ​ക്കോ​ട് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൗ​മാ​ര ആ​രോ​ഗ്യ പ​രി​പാ​ടി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം കൂ​ടി ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്കാ​ണ് കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ചാ​ച്ചി റ​ഹ്മാ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.

വാ​ർ​ഡം​ഗം എ.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ, അ​ജി​ത്ത് പെ​രു​ന്പ​ത്തൂ​ർ, നാ​ല​ക​ത്ത് ഹൈ​ദ​രാ​ലി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ക​മ്മ​ത്ത്, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വി.​ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ശാ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.