ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ
Saturday, November 9, 2019 11:59 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​സ​ർ​ച്ചേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​ർ​ജി​നു​മാ​യി (എ​ഐ​ആ​ർ​ഐ​ഒ) സ​ഹ​ക​രി​ച്ച് 15, 16 തി​യ​തി​ക​ളി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ച​ല​ഞ്ചേ​ഴ്സ് ഇ​ൻ റി​സേ​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ൻ പെ​ഡ​ഗോ​ജി എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ച് സ​ബ് തീ​മു​ക​ളി​ലാ​ണ് പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.

അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​പ്സ്ട്രാ​ക്ട് 12ന​കം കോ​ള​ജി​ല​ത്തെി​ക്ക​ണം. 15ന് ​രാ​വി​ലെ പ​ത്തി​ന് എ​ഐ​ആ​ർ​ഐ​ഒ പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​നേ​ജ്മെ​ന്‍റ് എ​ക്സ്പേ​ർ​ട്ട് ഡോ.​ജി.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ റി​ട്ട. പ്ര​ഫ.​ഡോ.​വി.​സു​രേ​ന്ദ്ര​ൻ നാ​യ​ർ, മ​ധു​രൈ ത്യാ​ഗാ​രാ​ജ കോ​ള​ജി​ലെ പ്ര​ഫ.​ഡോ.​എ​സ്.​കാ​ശി, ഉ​ഗാ​ണ്ട റി​സേ​ർ​ച്ച​ർ ഫാ. ​ഡേ​വി​ഡ് ഒ​ജാ​ക്കാ, സാം​ബി​യ റി​സേ​ർ​ച്ച​ർ ന​ഗോ​സ മൈ​ക്കി​ൾ, എ​ഐ​ആ​ർ​ഐ​ഒ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ക​ർ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​ര​വീ​ന്ദ്ര​ൻ പി​ള്ള, സെ​മി​നാ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​സ്ക​റി​യ മ​ണ്‍​പു​ര​യ്ക്കാ​മ​ണ്ണി​ൽ, ബ​ർ​സാ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ, സി​ഇ​ഒ ഫാ.​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ, ടി.​കെ.​സ​തീ​ശ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.