യു​വാ​വ് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, November 11, 2019 10:10 PM IST
മ​ഞ്ചേ​രി: പ​തി​നാ​ലു വ​ർ​ഷം മു​ന്പ് വീ​ടു വി​ട്ട യു​വാ​വി​നെ അ​ങ്ങാ​ടി​പ്പു​റ​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​ശേ​രി വ​യ​ൽ​പ്പു​ര​യി​ൽ ഹം​സ​യു​ടെ മ​ക​ൻ ഫാ​റൂ​ഖ് (43) ആ​ണ് മ​രി​ച്ച​ത്. 14 വ​ർ​ഷം മു​ന്പ് ത​ല​ശേ​രി​യി​ൽ നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​യ ഫാ​റൂ​ഖ് ആ​ലി​പ്പ​റ​ന്പി​ൽ നി​ന്നു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. മ​ര​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന യു​വാ​വ് ര​ണ്ടു​മാ​സ​മാ​യി ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി അ​ങ്ങാ​ടി​പ്പു​റ​ത്തെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം റൂം ​അ​ക​ത്തു നി​ന്നു പൂ​ട്ടി​യ ഫാ​റൂ​ഖി​നെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മ​ണി​യാ​യി​ട്ടും പു​റ​ത്തു വ​രാ​ത്ത​തി​നെ തു​ട​ർ​ന്നു ലോ​ഡ്ജ് ഉ​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ൾ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ മ​ഞ്ജി​ത്ത് ലാ​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി.