ജില്ലയില്‌ ഉ​ത്സ​വ​ങ്ങ​ള്‌ക്ക് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണം
Tuesday, November 12, 2019 12:20 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​നും ഉ​ത്സ​വ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.
ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്താനു​ള്ള അ​പേ​ക്ഷ ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​വാ​നു​ള്ള അ​പേ​ക്ഷ 30 ദി​വ​സം മു​ന്പ് നി​ർ​ബ​ന്ധ​മാ​യും ക​മ്മി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.
kcesm.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ഞ്ചി​ല​ധി​കം ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും 25 ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത പ​ബ്ലി​ക് ല​യ​ബി​ലി​റ്റി ഇ​ൻ​ഷ്വ​റ​ൻ​സും എ​ല​ഫ​ന്‍റ് സ്ക്വാ​ഡി​നെ ഏ​ൽ​പി​ക്കാന്‌ 3000 രൂ​പ​യും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ഒ​ടു​ക്കി ര​സീ​ത് കൈ​പ്പ​റ്റ​ണം.
2011 ലെ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ൽ 194 ക്ഷേ​ത്ര​ങ്ങ​ൾ​ക്കാ​ണ് ആ​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള അ​നു​മ​തി​യു​ള്ള​ത്. ആ​ന​യു​ടെ പാ​പ്പാ​ൻ​മാ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്സ​വം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.
ഉ​ത്സ​വം ന​ട​ത്താനു​ള്ള അ​പേ​ക്ഷ പോ​ലീ​സ് വ​കു​പ്പി​ലെ എ​സ്എ​ച്ച്ഒ, ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ​ക്ഷം ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ.​പി ഇം​തി​യാ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​അ​യൂ​ബ്, ചീ​ഫ് വെ​റ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കെ.​ച​ന്ദ്ര​ൻ, നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​ഡി ശ​ശി​ധ​ര​ൻ, ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് പ്ര​തി​നി​ധി മൂ​സ വ​ട​ക്കേ​തി​ൽ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​കു​ര്യ​ൻ, കേ​ര​ള എ​ല​ഫെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​നാ​ശേ​രി, ആ​ന​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​ഘം പ്ര​തി​നി​ധി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.