ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ക്ക​ണം: കെ​പി​ഇ​എ​ഫ്
Tuesday, November 12, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​ന​സം​ഖ്യ അ​നു​പാ​ത​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പ് വ​രു​ത്താന്‌ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ​പി​ഇ​എ​ഫ് സം​സ്ഥോ​ന സെ​ക്ര​ട്ട​റി എം.​രാ​കേ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ലൂ​ഷി​ത് രോ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ജീ​ഷ്, കെ​പി​ഇ​എ​ഫ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എ​ൻ.​ജ​യ​പ്ര​കോ​ശ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റിഎ​സ്.​അ​രു​ണ്‍ , കെ.​ന​ജീ​ബ് , സു​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ലൂ​ഷി​ത് രോ​ജ്.​പി.​ടി(​പ്ര​സി​ഡ​ന്‍റ്) ഷി​ജി​ത് (വൈ.​പ്ര​സി​ഡ​ന്‍റ്) കെ.​ന​ജീ​ബ് (സെ​ക്ര​ട്ട​റി) ഷോ​ജു (ജോ.​സെ​ക്ര​ട്ട​റി) സു​മ.​ഒ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.