12 ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, November 12, 2019 12:22 AM IST
മ​ല​പ്പു​റം:​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റേ​യാ​യി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ട​രി​ക്കു​ന്ന മ​ല​പ്പു​റം പാ​ങ്ങ് സ്വ​ദേ​ശി ക​ണ​ക്ക​യി​ൽ നാ​സ​ർ മാ​നു സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് തി​രൂ​ർ ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി മാ​ധ​വ​വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി.
ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ന്പി​ടി ഉ​മ്മ​ത്തൂ​രി​ലാ​ണ്. വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. ഇ​തി​ൽ ആ​റു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ വി.​ടി ബ​ൽ​റാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഹ​മീ​ദ് പാ​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി എ.​എ​സ് മാ​ധ​വ​ൻ, ക​ണ​ക്ക​യി​ൽ നാ​സ​ർ മാ​നു, അ​ഷ്റ​ഫ് രാ​ങ്ങാ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്നു ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ക്കി​യു​ള്ള ആ​റു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ലും കൈ​മാ​റി. എ.​എ​സ് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, പ്ര​മോ​ദ് ചെ​റാ​യി, ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, തി​ല​കം വാ​ര്യ​ർ, സി​ന്ധു സൂ​ര്യ​കു​മാ​ർ, റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. ആ​കെ 20 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.