മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി നി​യ​മ​നം വൈ​കു​ന്നു
Wednesday, November 13, 2019 12:51 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി നി​യ​മ​നം വൈ​കു​ന്നു, നി​യ​മ​ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ദു​രി​ത​ത്തി​ൽ. 2018ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത 129ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം വൈ​കു​ന്ന​ത്. നി​യ​മ​നം ന​ട​ത്തേ​ണ്ട​വ​രു​ടെ ലി​സ്റ്റ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൈ​മാ​റി​യി​ട്ടു​ണ്ട​ന്ന് എ​ണ്ണൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റാ​ണ് എം​പ്ലോ​യ്മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ള്ള​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​വ​രി​ൽ നി​ന്നും 129 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​ക്കു​ള്ള തീ​യ​തി നി​ശ്ച​യി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി നി​യ​മ​നം ന​ല്‌കിയാ​ൽ മാ​ത്രം മ​തി. എ​ന്നാ​ൽ ലി​സ്റ്റ് അ​യ​ച്ച് ഒ​രു വ​ർ​ഷ​​മാ​യി​ട്ടും നി​യ​മ​ന​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.
ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​റാ​ണ് നി​യ​മ​ന അ​ഥോ​റി​റ്റി. തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​യ​പ​രി​ധി ക​ഴി​യാ​ൻ കാ​ത്ത് നി​ൽ​ക്കു​ന്ന​വ​രാ​ണ്. നി​യ​മ​നം ന​ട​ത്തി ബാ​ക്കി​യു​ള്ള​വ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് മ​ട​ക്കി​യാ​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് മ​റ്റ് ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധി​ക്കൂ. ലി​സ്റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ എം​പ്ലോ​യ്മെ​ന്‍റ് മു​ഖേ​ന ന​ട​ക്കേ​ണ്ട നി​യ​മ​ന​ങ്ങ​ളി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഫാം ​കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി തൊ​ഴി​ലാ​ളി നി​യ​മ​നം ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. 2015ലാ​ണ് മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ അ​വ​സാ​ന​മാ​യി തൊ​ഴി​ലാ​ളി നി​യ​മ​നം ന​ട​ന്ന​ത്. 229-തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. അ​യി​ര​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി 179-തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​ന്ന് നി​യ​മി​ച്ച​ത്. റി​സ​ർ​വേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ ലി​സ്റ്റ് അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ടാ​ണ് 2018-ൽ 129-​തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റ് അ​ധി​കൃ​ത​ർ കൈ​മാ​റി​യ​ത്. നി​ല​വി​ലെ ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യാ​നി​രി​ക്കെ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.