ഇം​ഗ്ലീ​ഷ് അ​ധി​ഷ്ഠി​ത മാ​ജി​ക് പ്രോ​ഗ്രാം
Thursday, November 14, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​കു​ള​ന്പ് കെ​എം​യു​പി സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ന്ധ​ഇം​ഗ്ലീ​ഷ് അ​ധി​ഷ്ഠി​ത മാ​ജി​ക് പ്രോ​ഗ്രാം ന​ട​ത്തി. ഇം​ഗ്ലീ​ഷ് ഭാ​ഷ എ​ങ്ങ​നെ അ​നാ​യാ​സ​മാ​യി സ്വാ​യ​ത്ത​മാ​ക്കാം എ​ന്ന് മാ​ജി​ക്കി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
മ​ജീ​ഷ്യ​നും ഇം​ഗ്ലീ​ഷ് ട്രെ​യി​ന​റു​മാ​യ പ്രൊ​ഫ​സ​ർ മ​ല​യി​ൽ ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഷോ ​കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചു. കു​ട്ടി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മാ​ജി​ക് ഷോ ​ആ​യ​തി​നാ​ൽ അ​വ​ർ​ക്കും അ​ത് വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് ആ​യി​ഷ, എ​ൻ.​യൂ​നു​സ് സ​ലീം, വ​സ​ന്ത​കു​മാ​ർ, ടി.​ജ​ഷീ​ർ, ജ​സ്ന, ന​സീ​റ, അ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.