കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 14, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കൊ​ള​ങ്ങ​ര പ​ട്ടി​ക​ജാ​തി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ നി​ർ​വ​ഹി​ച്ചു. 31,0000 രൂ​പ ചെല​വ​ഴി​ച്ചാ​ണ് 25 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​വു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.
ഉ​സ്മാ​ൻ പെ​രു​ന്പ​ത്തൂ​ർ, ക​ല്ല​ടി യാ​സ​ർ, ഷ​മീ​ർ പൊ​ന്നേ​ത്ത്, കെ.​സി.​സു​നീ​ർ, ഷാ​നി​ബ് നാ​ല​ക​ത്ത്, എ.​കെ.​ത​മീം, പി.​കെ.​ഷ​ബീ​ർ, ഫൈ​സ​ൽ, കെ.​സി.​ഇ​ല്യാ​സ്, രാ​ജു കൊ​ള​ങ്ങ​ര, ചാ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള​ർ​ച്ചാ​വൈ​ക​ല്യ​പു​ന​ര​ധി​വാ​സ രം​ഗ​ത്ത് സ​മ​ഗ്ര​സം​യോ​ജി​ത ചി​കി​ത്സ​യു​മാ​യി ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന റി​ച്ചി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ഉച്ചകഴിഞ്ഞ് 3.30 വ​രെ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം റി​ച്ചി​ൽ വ​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​ട്ടി​ക​ളു​ടെ വി​ദ​ഗ്ധ​ർ, ഫി​സി​യാ​ട്രി​സ​റ്റ്, സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ, സ്പീ​ച് പാ​ത്തോ​ള​ജി​സ്റ്റു​ക​ൾ, ഒ​ക്കു​പേ​ഷ​ണ​ൽ തെ​റപ്പി​സ്റ്റ്, ഫി​സി​യോ തെ​റപ്പി​സ്റ്റ്, സ്പെ​ഷൽ എ​ഡ്യൂ​ക്കേ​റ്റ​ർ​സ് എ​ന്നി​വ​രു​ടെ സേ​വ​നം ഈ ​ക്യാ​ന്പി​ൽ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 9288135135.