സം​ഘാ​ട​ന പി​ഴ​വ്: പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക​ർ
Thursday, November 14, 2019 12:23 AM IST
തേ​ഞ്ഞി​പ്പ​ലം: ജി​ല്ലാ കാ​യി​ക മേ​ള​യു​ടെ സം​ഘാ​ട​ന പി​ഴ​വി​നെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധം. സം​യു​ക്ത അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​ക​ൽ 11 ഓ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം.
കാ​യി​ക മേ​ള​യു​ടെ സം​ഘാ​ട​നം മാ​ന്വ​ൽ പ്ര​കാ​ര​മ​ല്ലെ​ന്നും കാ​യി​ക അ​ധ്യാ​പ​ക​ര​ല്ലാ​ത്ത​വ​രെ ഒ​ഫീ​ഷ്യ​ൽ​സാ​യി നി​യോ​ഗി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
മേ​ള​യി​ൽ പ ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​വ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​നം.
‌സം​യു​ക്ത അ​ധ്യാ​പ​ക സം​ഘ​ട​ന മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​പി. ഹ​നീ​ഫ, ക​ണ്‍​വീ​ന​ർ സ​ജാ​ദ് സാ​ഹി​ർ, പി.​ജെ.​ജേ​ക്ക​ബ്, കെ.​ഗി​രീ​ഷ്, എം.​സാ​ജി​ർ, കെ.​ടി.​റാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ൻ​പ​തി​ല​ധി​കം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ സ​മ​രം.