പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി
Friday, November 15, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​പ്ര​മേ​ഹ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഘ​ട​കം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മേ​ഹ​ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്​ക​ര​ണ​പ​രി​പാ​ടി​ക്ക് ഡോ.​വി.​യു. സീ​തി, ഡോ.​സാ​മു​വേ​ൽ കോ​ശി, ഡോ.​കെ.​എ.​സീ​തി, ഡോ.​കൊ​ച്ചു എ​സ്.​മ​ണി, ഡോ.​ഫെ​ബി​ന സീ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഡോ.​കൊ​ച്ചു എ​സ്.​മ​ണി, ഡോ.​എ.​മു​ഹ​മ്മ​ദ്, ഡോ.​വി.​യു. സീ​തി, ഡോ.​മോ​ഹ​ൻ​ദാ​സ്, ഡോ.​എ.​എം.​ജ​യ​കൃ​ഷ്ണ​ൻ, ഡോ.​സോ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ സാ​മൂ​ഹി​ക​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ജാ​ഥ​യെ ഡോ.​കെ.​എ.​സീ​തി, ഡോ.​നി​ളാ​ർ മു​ഹ​മ്മ​ദ്, ഡോ.​കൊ​ച്ചു എ​സ്.​മ​ണി, ഡോ.​ജ​യ​കൃ​ഷ്ണ​ൻ, ഡോ.​സു​ജി​ത് നാ​യ​ർ, ഡോ.​പ്ര​വീ​ണ്‍, ഡോ.​ജ​ലീ​ൽ, ഡോ.​ഷാ​ജി എ​ന്നി​വ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.