സം​സ്ക​ാരം ഇന്ന്
Saturday, November 16, 2019 10:16 PM IST
മ​ഞ്ചേ​രി : കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച അ​ജ​യ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു ക​ണ്ണൂ​ർ പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ സം​സ്ക​രി​ക്കും. ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ പെ​രു​മ​ണ്ണ എ​ട​ച്ചേ​രി പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ൻ-​ഭാ​ര​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ജ​യ്കു​മാ​ർ (50) മ​ഞ്ചേ​രി​യി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 11ന് ​മ​ഞ്ചേ​രി മേ​ലാ​ക്ക​ത്തെ ലോ​ഡ്ജി​ൽ അ​വ​ശ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട അ​ജ​യ് കു​മാ​റി​നെ ലോ​ഡ്ജ് ഉ​ട​മ​യും നാ​ട്ടു​കാ​രും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്നു അ​ജ​യ്കു​മാ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഇ​തി​നി​ടെ അ​ജ​യ്കു​മാ​ർ മ​രി​ച്ചു.

വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. തു​ട​ർ​ന്നു മ​ഞ്ചേ​രി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ മു​ഹ​മ്മ​ദ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. അ​വി​വാ​ഹി​ത​നാ​യ അ​ജ​യ്കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ശ്രീ.