ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ്: ദ്വി​ദി​ന പ​രി​ശീ​ല​നം തു​ട​ങ്ങി
Sunday, November 17, 2019 12:49 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ് ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌വിൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ തു​ട​ങ്ങി. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 129 ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​തു​ര സേ​വ​ന​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി യു​വ​ത​ല​മു​റ​യി​ൽ എ​ത്തി​ക്കാ​നും അ​വ​രെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ജ്ജ​രാ​ക്കാ​നുമാ​ണ് പ​രി​ശീ​ല​നം.

ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം. ​അ​ബ്ദു​ൾ നാ​സ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക്യാ​ന്പ് ആ​രം​ഭി​ച്ചു ജെ​ആ​ർ​സി ജി​ല്ലാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ൻ ചെ​യ​ർ​മാ​ൻ ഷ​രീ​ഫ് ഉ​ള്ള​ത്ത് നി​യ​മ​ബോ​ധ​വ​ത്ക​ര​ണം എന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ഷെ​റി​ൻ പു​ന്ന​ക്കാ​ട​ൻ, ല​ത്തീ​ഫ് പ്ര​ഥ​മ ശു​ശ്രൂ​ഷ​യും മെ​ഡി​ക്ക​ൽ പ​രി​ച​ര​ണ​വും വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ജെ​ആ​ർ​സി നൂ​ത​ന പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ എ.​പി മു​സ്ത​ഫ വി​ശ​ദീ​ക​രി​ച്ചു.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ ക​രീം, ഗു​ഡ്‌വിൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, റെ​ഡ്ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ൻ​കു​മാ​ർ, ജെ​ആ​ർ​സി നി​ല​ന്പൂ​ർ സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​വി​നോ​ദ്, ഗു​ഡ്വി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​കെ ബി​ന്ദു, ഭാ​ര​വാ​ഹി​ക​ളാ​യ ​മോ​ഹ​ൻ​ദാ​സ്, കെ.​പി രാ​ജീ​വ​ൻ, ഷെ​ൻ​സി അ​ഗ​സ്റ്റി​ൻ, കെ. ​യാ​സി​ർ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സീ​ന അ​രു​ണ്‍, നി​ഷ സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.