ഹൈടെക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
Sunday, November 17, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 12 ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ നാ​ലാ​മ​ത്തേ​തു കു​ന്ന​പ്പ​ള്ളി ആ​ശാ​രി​ക്ക​ര​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അങ്കണവാ​ടി നി​ർ​മി​ച്ച​ത്.

ശി​ശു സൗ​ഹൃ​ദ​മാ​യ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചു​മ​രു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ടി​വി, ലാ​പ്ടോ​പ്, സൗ​ണ്ട് സി​സ്റ്റം, ആ​ധു​നി​ക പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നും അ​ങ്ക​ണ​വാ​ടി​യി​ൽ സൗ​ക​ര്യ​മു​ണ്ട്. 12 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. പൊ​തു​ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യും ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ആ​ന​ത്താ​നം, ല​ക്ഷം വീ​ട് ചെ​ന്പ​ൻ​കു​ന്ന് എ​ന്നി അ​ങ്ക​ണ​വാ​ടി​ക​ൾ നേ​ര​ത്തെ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഇ​നി​യു​ള്ള ഒ​ന്പ​തു അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്.

വൈ​സ്ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൾ സ​ജിം, എ​ൻ​ജി​നിയ​ർ എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ടി. ശോ​ഭ​ന, കെ.​സി. മൊ​യ്തീ​ൻ​കു​ട്ടി, പ​ത്ത​ത്ത് ആ​രി​ഫ്, കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി വാ​പ്പു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി. ​ആ​യി​ഷ, പി.​സു​ബ​ഹ്മ​ണ്യ​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.​ആ​യി​ഷ , വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ. ​സു​രേ​ഷ് , അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ക​ന​ക​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.