പ്ലാ​സ്റ്റി​ക് ത​രൂ.. ഭ​ക്ഷ​ണം ത​രാം..പ​ദ്ധ​തി​ തു​ടങ്ങി
Sunday, November 17, 2019 12:51 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ പ്ലാ​സ്റ്റി​ക് ത​രൂ ഭ​ക്ഷ​ണം ത​രാം എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കാ​ൻ​സ​ർ രോ​ഗ​ത്തി​നും മറ്റും കാ​ര​ണ​മാ​കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ​ത്തി​ച്ചാ​ൽ ഭ​ക്ഷ​ണ പാ​ക്ക​റ്റ് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മാ​ലി​ന്യ​മ​ട​ങ്ങി​യ ക​വ​റു​മാ​യി ന​ഗ​ര​സ​ഭ​യി​ലെ എം​ആ​ർ​എ​ഫ് യൂ​ണി​റ്റാ​യ ‘ഖ​നി’​യി​ലെ​ത്തി പി. ​ഉ​ബൈ​ദു​ള്ള​യെ എം​എ​ൽ​എ ഏ​ൽ​പ്പി​ച്ചു. എം​എ​ൽ​എ ഭ​ക്ഷ​ണം ക​ള​ക്ട​ർ​ക്കു ന​ൽ​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ ഖ​നി​യി​ലെ​ത്തി​ച്ചാ​ൽ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഒ​ന്ന​ര​വ​രെ​യു​ള്ള സ​മ​യ​ത്ത് പ​ദ്ധ​തി​ക്കു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​കു​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല അ​ധ്യ​ക്ഷ​ത പ്രസംഗത്തില്‌ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി മ​ല​പ്പു​റം ടൗ​ണ്‍ മു​ത​ൽ കോ​ട്ട​പ്പ​ടി വ​രെ കൗ​ണ്‍​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ റാ​ലി​യാ​യി റോ​ഡ​രി​കി​ലു​ള്ള പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പ​ദ്ധ​തി​യു​ടെ എം​ബ്ലം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ന​വാ​സ് കോ​ണോം​പാ​റയ്​ക്ക് ക​ള​ക്ട​ർ ഉ​പ​ഹാ​രം ന​ൽ​കി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പെ​രു​ന്പ​ള്ളി സൈ​ദ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ടി. രാ​കേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​റി​യു​മ്മ ശ​രീ​ഫ്, പി.​എ സ​ലീം, റ​ജീ​ന ഹു​സൈ​ൻ, ഫ​സീ​ന കു​ഞ്ഞി മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഒ. ​സ​ഹ​ദേ​വ​ൻ, ഹാ​രി​സ് ആ​മി​യ​ൻ, ഹം​സ ക​പ്പൂ​ർ, കെ.​കെ ഉ​മ്മ​ർ, ഇ.​കെ മൊ​യ്തീ​ൻ, തോ​പ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, കെ.​കെ മു​സ്ത​ഫ, റി​നി​ഷ റ​ഫീ​ഖ്, ബു​ഷ്റ സ​ക്കീ​ർ, സ​ലീ​ന റ​സാ​ഖ്, വ​ത്സ​ല, സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ജ്യോ​തി​ഷ് മ​ണാ​ശേ​രി, നു​ജൂം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.