നി​ല​ന്പൂ​രി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം
Monday, November 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: പു​തി​യ ബ​സ‌്സ്റ്റാ​ന്‍ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ളി​ൽ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചു ക​ട​ക​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തി​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 7000 രു​പ​യും കു​പ്പി​വെ​ള്ള​വും സോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ്ടാ​വ് ക​വ​ർ​ന്നു. മ​റ്റ് ക​ട​ളി​ൽ നി​ന്ന് പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കൂ​ടാ​തെ ലോ​ട്ട​റി ക​ട, മൊ​ബൈ​ൽ ഷോ​പ്പ്, സ്റ്റു​ഡി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മു​ഖം തു​ണി​കൊ​ണ്ട് മ​റ​ച്ച് മോ​ഷ്ടാ​വ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ടു​തു​റ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്നി​ലെ സി​സി​ടി​വിയി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട.്
പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​യാ​ളാ​ണ് പൂ​ട്ടു​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി എ​ത്തി​യ​ത്. ഇ​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ക​ളി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 7000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്. രാ​ത്രി 11 ന് ശേ​ഷം ഇ​വി​ടെ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് മോ​ഷ്ടാ​വി​ന് തു​ണ​യാ​യ​ത്. മോ​ഷ്ടാ​വി​നാ​യി പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.