സ്നേ​ഹി​ത കോ​ളി​ംഗ് ബെ​ൽ പ​ദ്ധ​തി​: ഗൃ​ഹ സ​ന്ദ​ർ​ശ​നം ഉദ്ഘാടനം ചെയ്തു
Monday, November 18, 2019 12:44 AM IST
പൊ​ന്നാ​നി: ഇ​നി നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല... കൂ​ടെ ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട.് പൊ​ന്നാ​നി ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ലെ മാ​ന്പ്ര സ​രോ​ജി​നി​അ​മ്മ​യെ ചേ​ർ​ത്തു പി​ടി​ച്ചു ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തെ​ത്തി​യ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​പ്പോ​ൾ സ​രോ​ജി​നി​ അ​മ്മ​യു​ടെ മു​ഖം ആ​ശ്വാ​സ​ത്താ​ൽ വി​ട​ർ​ന്നു.
സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹി​ത കോ​ളി​ംഗ് ബെ​ൽ പ​ദ്ധ​തി​യു​ടെ ഗൃ​ഹ സ​ന്ദ​ർ​ശ​നം പൊ​ന്നാ​നി കോ​ട്ട​ത്ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നും സ​ഹാ​യി​ക്കാ​നു​മാ​ണ് സ്നേ​ഹി​ത കോ​ളി​ംഗ് ബെ​ൽ പ​ദ്ധ​തി. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.
കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു അ​യ​ൽ​ക്കൂ​ട്ട പ​രി​ധി​യി​ൽ ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​യ​ൽ​ക്കൂ​ട്ട ആ​രോ​ഗ്യ​ദാ​യ​ക വോ​ള​ണ്ടി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 മു​ത​ൽ 21 വ​രെ സം​സ്ഥാ​ന​ത്താ​കെ സ്നേ​ഹി​ത കോ​ളി​ംഗ് ബെ​ൽ വാ​ര​ച​ര​ണം ന​ട​ക്കുകയാണ്.
ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു പു​രു​ഷ​ൻ​മാ​ര​ട​ക്കം 37 പേ​രാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​ത്. പ​ട്ടി​ക പു​തു​ക്കി കൊ​ണ്ടി​രി​ക്കും.
വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​രു​ടെ ഗൃ​ഹ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ്കു​ഞ്ഞി, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ്നേ​ഹി​ത കൗ​ണ്‍​സി​ല​ർ ടി.​വി. മാ​യ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലി പ്ര​ദീ​പ്, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ അ​സ്മ റ​ഷീ​ദ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.