നി​ല​ന്പൂ​ർ സി​എ​ച്ച് സെ​ന്‍റ​റി​ൽ വ​നി​താ വോള​ണ്ടിയ​ർ പ​രി​ശീ​ല​ന ക്യാം​പ് ന​ട​ത്തി
Monday, November 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: സി​എ​ച്ച് സെ​ന്‍റ​റി​ൽ വ​നി​താ വോള​ണ്ടിയ​ർ പ​രി​ശീ​ല​ന ക്യാം​പ് ന​ട​ത്തി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​നാ മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​ര​ക്ഷ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ, ഡോ.​പ്ര​വീ​ണ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ മാ​തൃ​കാ സേ​വ​നം ന​ട​ത്തി​യ ഇ​ല്ലി​ക്ക​ൽ ഇ​ബ്രാ​ഹിം (മൈ​സൂ​ർ ബാ​ബു), ഷം​സു നി​ല​ന്പൂ​ർ, ബാ​പ്പു ടാ​ണ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് എം​പി ആ​ദ​രി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം മു​ജീ​ബ് ദേ​വ​ശേ​രി, മു​ഹ​മ്മ​ദ് ക​ണ്ണാ​ട്ടി​ൽ, സു​ബൈ​ദ കൊ​ര​ന്പ​യി​ൽ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സെ​മീ​റ അ​സീ​സ്, ത​ട്ടാ​ര​ശേരി സു​ബൈ​ദ, ശ​രീ​ഫാ ശി​ങ്കാ​ര​ത്ത്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 85 വ​നി​താ വോള​ണ്ടിയ​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് സിഎ​ച്ച് സെ​ന്‍റ​റി​ലൂ​ടെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന സ്ത്രി​ക​ൾ​ക്ക് ല​ഭി​ക്കു​ക. പ്ര​സ​വ വാ​ർ​ഡി​ലും ഒ​റ്റ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു വ​രു​ന്ന സ്ത്രി​ക​ൾ​ക്കു​മാ​ണ് പ്ര​ധാ​ന​മാ​യും സേ​വ​നം ല​ഭി​ക്കു​ക. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും വ​ർ​ഷ​ങ്ങ​ളാ​യി സിഎ​ച്ച് സെ​ന്‍റ​ർ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു. പു​രു​ഷ വോ​ള​ണ്ടിയ​ർ​മാ​രു​ടെ സേ​വ​ന​വും ന​ൽ​കി​ വ​രു​ന്നു​ണ്ട്.