പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Monday, November 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: ചെ​റു​വ​ത്ത്കു​ന്ന് ഡി​വൈ​എ​ഫ്ഐ, യൂ​ണി​റ്റ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഠ​ന​ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഡോ.​ഉ​സ്മാ​ൻ സ്മാ​ര​ക ലൈ​ബ്ര​റി പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സി​പിഎം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ന്‍റർ അം​ഗം കെ.​റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹ്മ​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. ഡി​വൈ​എ​ഫ്ഐ. ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​ൻ.​എം.​ഷെ​ഫീ​ഖ്, മു​നി​സി​പ്പ​ൽ ക​മ്മ​റ്റി അം​ഗം ദീ​പ​ക്, അ​ജീം​ഖാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, ഹൃ​ദ്യം പ​രി​പാ​ടി​യി​ൽ മി​ക​ച്ച പ​ദ്ധ​തി​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ സി.​സ​ലീ​ന, മേ​ഖ​ല​യി​ൽ ഇ​ഴ​ജ​ന്തു​ക​ളെ പി​ടി​ച്ച് വ​നം വ​കു​പ്പി​ന് കൈ​മാ​റു​ന്ന കീ​ട​ക​ല്ല​ൻ റി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. റി​യാ​സി​ന് സ്നേ​ക്ക് സ്റ്റി​ക്കും സ​മ്മാ​നി​ച്ചു.

എം​ഇ​എ​സ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ എം​ഇ​എ​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​ഇ​എ​സ് അം​ഗ​ങ്ങ​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും കൂ​ട്ടാ​യ്മ ന​ട​ത്തി. പ​രി​പാ​ടി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ല്ലാ​യി അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​എം.​എ.​ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ, ഗ​ഫൂ​ർ തോ​ണി​ക്ക​ട​വ​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ.​മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹം​സ കു​രി​ക്ക​ൾ, മും​താ​സ് ബാ​ബു, ഷ​ബീ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.