ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി: കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കും
Monday, November 18, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​ത ക​ർ​മ സേ​ന രൂ​പീ​ക​രി​ക്കു​ം. അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്ന​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ശ​ക്ത​മാ​യ തോ​ട് സം​ര​ക്ഷ​ണം, ക​ള​ക്ടേ​ഴ്സ് അ​റ്റ് സ്കൂ​ൾ, പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി, മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ, ഫെ​സ​ലി​റ്റി സെ​ന്‍റ​ർ, വീ​ട്ടി​ൽ ഒ​രു മാ​വും പ്ലാ​വും, ബ​യോ​ബി​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​കൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലെ എ​കൂ​രി കു​ള​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണത്തിന് ടെ​ൻഡർ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ വെ​ളു​ത്തേ​ട​ത്ത് അ​യ്യ​പ്പ​ൻ കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭ്യ​മാ​യി സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കാൻ നടപടിക​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.