ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, November 19, 2019 12:30 AM IST
മേ​ലാ​റ്റൂ​ർ: ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻഡറി പ്ര​ധാ​ന വേ​ദി​യാ​യി ന​വം​ബ​ർ 19 മു​ത​ൽ 24 വ​രെ മേ​ലാ​റ്റൂ​രി​ൽ വെ​ച്ചു ന​ട​ക്കു​ന്ന മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി​നി​മ സം​വി​ധാ​യ​ക​ൻ മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ്മ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് നി​ർ​വ്വ​ഹി​ച്ചു.
ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ മാ​നേ​ജ​ർ മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ അ​ധ്യക്ഷ​ത വഹിച്ചു. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​നൂ​പ് മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു.
ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻഡറി പ്രി​ൻ​സി​പ്പ​ൽ വി​നോ​ദ്, സു​ഗു​ണ പ്ര​കാ​ശ്, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മാ​ഞ്ചീ​രി മ​ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ മോ​ഹ​ന​ൻ, ജോ​യി, ക​ണ്‍​വീ​ന​ർ രാ​ഗേ​ഷ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ടി.​വി ര​ഘു​നാ​ഥ്. പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ടി.​അ​ലി, ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​ടി.​പ്ര​ദീ​പ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സു​ധീ​ർ മാ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.