സ്ഥാ​നാ​രോ​ഹ​ണം 21ന്
Tuesday, November 19, 2019 12:30 AM IST
എ​ട​ക്ക​ര: ജെ​സി​ഐ എ​ട​ക്ക​ര ഗോ​ൾ​ഡ​ൻ വാ​ലി സ്ഥാ​നാ​രോ​ഹ​ണം ഇ​രു​പ​ത്തി​യൊ​ന്നി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സ്റ്റീ​ജ് പാ​ല​സി​ൽ വൈ​കി​ട്ട് ഏ​ഴി​ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ഹ​മ്മ​ദ് റ​ഫീ​ഖും, സെ​ക്ര​ട്ട​റി​യാ​യി ര​മേ​ശ്, ട്ര​ഷ​റ​റാ​യി ഹ​രീ​ഷ് എ​ന്നി​വ​രും സ്ഥാ​ന​മേ​ൽ​ക്കും. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് .​സി​ദ്ദീ​ഖ് മു​ഖ്യാ​തി​യും 2020-സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ദീ​പേ​ഷ് നാ​യ​ർ വി​ശി​ഷ്ഠാ​തി​ഥി​യു​മാ​യി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നി​ഷ്ദ് റ​ഹ്മാ​ൻ, ജോ​ണ്‍​സ​ൻ, ന​ജ്മ​ൽ ബാ​ബു, ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: കെ​എ​സ്എ​സ്പി​എ ഏ​ല​ങ്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം ഏ​ല​ങ്കു​ളം രാ​ജീ​വ് ഭ​വ​നി​ൽ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ ഉ​ണ്ണീ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ടി​ശി​ക​യാ​യി നി​ൽ​ക്കു​ന്ന ഡി​എ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ന്‌ ന​ട​പ​ടി​ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.