മ​ർ​ദ​നം: പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Tuesday, November 19, 2019 12:30 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി സ്വ​ദേ​ശി ക​ണ്ട​മം​ഗ​ലം കൃ​ഷ്ണ​ൻ​കു​ട്ടി​യെ​ന്ന യു​വാ​വി​നെ മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പോ​ത്തു​ക​ല്ല് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹോ​ദ​രി​യു​ടെ ആ​ഭ​ര​ണം കാ​ണാ​തെ പോ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​വം. 14-ന് ​സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി നി​ര​പ​രാ​ധി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യെ എ​സ്ഐ​യും പോ​ലി​സു​കാ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.
മ​ർ​ദന​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ഒ​രു ചെ​വി​യു​ടെ കേ​ൾ​വി​ശ​ക്തി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും നെ​ഞ്ചി​നും മൂ​ത്ര​സ​ഞ്ചി​ക്കും സാ​ര​മാ​യ പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ കൃ​ഷ്ണ​ൻ​കു​ട്ടി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​യാ​ളെ മ​ർ​ദ്ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മാ​താ​വ് ലീ​ല പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി തോ​മ​സ്, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ശോ​ക് കു​മാ​ർ, ര​ജീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​അ​നി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.