അ​റി​യി​പ്പ്
Tuesday, November 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മ​ങ്ക​ട, വ​ണ്ടൂ​ർ എ​ന്നീ സെ​ക്ഷ​നു​ക​ളി​ലെ വെ​ള്ള​ക്ക​ര കു​ടി​ശി​ക അ​ട​യ്ക്കാ​ൻ ബാ​ക്കി​യു​ള്ള എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും എ​ത്ര​യും പെ​ട്ടെ​ന്നു അ​ട​ച്ചു​തീ​ർ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ കേ​ടാ​യ വാ​ട്ട​ർ മീ​റ്റ​റു​ക​ൾ മാ​റ്റി പു​തി​യ വാ​ട്ട​ർ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും വാ​ട്ട​ർ ക​ണ​ക‌്ഷ​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം നാ​ളി​തു​വ​രെ മാ​റ്റാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ അ​തു ഉ​ട​നെ സ്വ​ന്തം പേ​രി​ൽ വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
പെ​രി​ന്ത​ൽ​മ​ണ്ണ സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ പ​ണ​മ​ട​ക്കു​ന്ന​വ​ർ​ക്കു ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണ​മ​ട​ക്കാ​വു​ന്ന സൗ​ക​ര്യം കൗ​ണ്ട​റി​ൽ ക്ര​മീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.