മി​ക​വു കാ​ട്ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Tuesday, November 19, 2019 12:32 AM IST
കോ​ട്ട​യ്ക്ക​ൽ: ന​വം​ബ​ർ 14 മു​ത​ൽ 17 വ​രെ മു​വ്വാ​റ്റു​പു​ഴ കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്തി​യ സി​ബി​എ​സ്ഇ സ്റ്റേ​റ്റ് ക​ലോ​ത്സ​വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല സ​ഹോ​ദ​യ​യി​ൽ കോ​ട്ട​യ്ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 145 പോ​യി​ന്േ‍​റാ​ടെ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. കാ​റ്റ​ഗ​റി 2 ല​ളി​ത​ഗാ​ന​മ​ത്സ​ര​ത്തി​ൽ ബി.​ഐ​ശ്വ​ര്യ എ​ഗ്രേ​ഡോ​ടെ ര​ണ്ടാം​സ്ഥാ​ന​വും കാ​റ്റ​ഗ​റി മൂ​ന്ന് ഹി​ന്ദി പ​ദ്യ​പാ​രാ​യ​ണ​ത്തി​ൽ മി​ന യൂ​നു​സ് എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

ഉൗ​ട്ടു​പു​ര സ​ജ്ജം
ഒ​രേ​സ​മ​യം ആ​യി​രം പേ​ർ​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉൗ​ട്ടു​പു​ര​യി​ൽ ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും മേ​ൽ​നോ​ട്ട​ത്തി​നു​ം 150 അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉൗ​ട്ടു​പു​ര​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഇ​തു സ​ഹാ​യ​ക​മാ​വും. പ്ര​ധാ​ന വേ​ദി​യാ​യ മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ഉൗ​ട്ടു​പു​ര. ഡി​സ്പോ​സി​ബി​ൽ പ്ലേ​റ്റ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. പാ​ല​ക്കാ​ട് വി​നോ​ദ് സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്.

വേദികള്‌
വെ​ള്ളി​യാ​ർ - ആ​ർ.​എം. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ
അ​ഭി​ന​യ- പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം
അ​വ​നി - പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം
ക​ളി​യ​ര​ങ്ങ് - റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ മൈ​താ​നം
ചി​ല​ങ്ക - ജെം​സ് കോ​ള​ജ്, ചോ​ല​ക്കു​ളം
പ​ല്ല​വി - ടി.​എം.​ജേ​ക്ക​ബ് സ്മാ​ര​ക സ്കൂ​ൾ ചോ​ല​ക്കു​ളം
മോ​ഹ​നം- ആ​ർ.​എം. ഹ​യ​ർ​സെ​ക്ക​ന്‍റ​റി ബ്ലോ​ക്ക്
ഇ​ശ​ൽ - ആ​ർ.​എം. ഹ​യ​ർ​സെ​ക്ക​ന്‍റ​റി ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യം
കേ​ദാ​രം - മേ​ലാ​റ്റൂ​ർ ബ്ലോ​സം ന​ഴ്സ​റി
അ​ഷ​ർ - എ.​എം.​എ​ൽ.​പി സ്കൂ​ൾ മേ​ലാ​റ്റൂ​ർ
ഷ​ഹ​നാ​യി - എ.​എം.​എ​ൽ.​പി. സ്കൂ​ൾ മേ​ലാ​റ്റൂ​ർ
നീ​ലാം​ബ​രി - വി.​കെ. ഓ​ഡി​റ്റോ​റി​യിം മേ​ലാ​റ്റൂ​ർ
മ​ഴ​വി​ല്ല് - ഖാ​ദി കേ​ന്ദ്രം പു​ല്ലി​ക്കു​ത്ത്
ഭ​ര​തം - ആ​ർ.​എം. സ്കൂ​ൾ ഹാ​ൾ മേ​ലാ​റ്റൂ​ർ
ശ​ഹാ​ന - വ്യാ​പാ​ര ഭ​വ​ൻ മേ​ലാ​റ്റൂ​ർ മ​യൂ​രം - ടി.​എം. ജേ​ക്ക​ബ് സ്മാ​ര​ക സ്കൂ​ൾ ഹാ​ൾ ചോ​ല​ക്കാ​ട്
ശം​ഖൊ​ലി - ജി.​എം.​എ​ൽ.​പി.​എ​സ് ചെ​മ്മാ​ണി​യോ​ട്.