കാ​രു​ണ്യ​സ​ഹാ​യം ന​ൽ​കി
Wednesday, November 20, 2019 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​രു​വാ​ര​കു​ണ്ട് ബ​ഷീ​ർ, മി​ർ​ഷാ​ദ്, കു​ഞ്ഞ​ല​വി എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും കൈ​കോ​ർ​ത്തു സ്വ​രൂ​പി​ച്ച​ത് നാ​ലേ കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ. കോ​ള​ജി​ൽ വച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ.​സു​ബൈ​ർ ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യു​ടെ പ്ര​തി​നി​ധി സാ​ദി​ഖ് പ​റ​ന്പി​ലി​നു തു​ക കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ഷ്, ഡ​യ​റ​ക്ട​ർ പ്ര​ഫ.​ഡോ.​വി​എ​ച്ച്.​അ​ബ്ദു​ൽ സ​ലാം, പ്ര​ഫ.​ഷം​സു​ദ്ദീ​ൻ, മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​നോ​ദ് കൊ​ള​ത്തൂ​ർ, എം​ഇ​എ ദു​ബാ​യ് അ​ലും​നി പ്ര​തി​നി​ധി ജ​സീ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി​യാ​ദ്,എ.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.