പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി
Wednesday, November 20, 2019 1:03 AM IST
എ​ട​ക്ക​ര: പ്ര​ള​യം ക​ഴി​ഞ്ഞ് നാ​ലു​മാ​സ​മാ​യി​ട്ടും കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്തതിൽ പ്ര​തി​ഷേ​ധി​ച്ച് പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. പ്ര​ള​യ​ത്തി​ൽ മ​ണ്ണും ചെ​ളി​യും വ​ന്ന​ടി​ഞ്ഞ് കി​ണ​റു​ക​ൾ മ​ലി​ന​മാ​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​യു​ക​യാ​ണ്.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വാ​ഹ​ന​ങ്ങ​ളി​ലെത്തിച്ച് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. കി​ണ​റു​ക​ൾ ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തിന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ണി​ലെ ഡ്രയ്നേ​ജ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ സം​ഭ​വി​ച്ച അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വീ​ട്ട​മ്മ​മാ​രും വ്യാ​പാ​രി​ക​ളും അ​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​ന​വും സ​മ​ര​ക്കാ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ജ​ന​കീ​യ മാ​ർ​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ അ​ൻ​സാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​ബ് കാ​ര​ക്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജി​ല്ല ക​മ്മി​റ്റി​യം​ഗം ആ​രി​ഫ് ചു​ണ്ട​യി​ൽ, സി.​എ​ൻ.​സ​ലാ​ഹു​ദ്ദീ​ൻ, സൈ​നു​ദ്ദീ​ൻ, വി.​സി. അ​ബ്ദു​ൽ സ​ലാം, വി.​സി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്രസംഗിച്ചു. ഫി​റോ​സ് എ​ട​പ്പ​റ്റ, നാ​സി​ർ കോ​ട്ട​ക്ക​ത്ത്, എം.​മെ​ഹ​ബൂ​ബ്, എ.​എം.​സാ​ബി​ർ, പി.​വി.​അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.