നി​ല​ന്പൂ​ർ ഓ​ർ​ഫ​നേ​ജ് സു​വ​ർ​ണ ജൂ​ബി​ലി​ആ​ഘോ​ഷ​ത്തി​ന് നാ​ളെ തു​ട​ക്കം
Wednesday, November 20, 2019 1:03 AM IST
നി​ല​ന്പൂ​ർ: മ​ല​യോ​ര​ത്തെ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ മു​സ്ലിം ഓ​ർ​ഫ​നേ​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 21ന് ​ഉ​ച്ച​യ്ക്ക് 3ന് നി​ല​ന്പൂ​ർ മൈ​ലാ​ടി അ​മ​ൽ കോ​ള​ജ് കാന്പസി​ൽ എം.​എ.​യൂ​സു​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ഷാ​ധി​കാ​രി പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വഹിക്കും. പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ, പി.​വി അ​ൻ​വ​ർ എം​എ​ൽ​എ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 1969ലാ​ണ് നാ​ല​ക​ത്ത് ബീ​രാ​ൻ ഹാ​ജി, ഡോ.​എം.​ഉ​സ്മാ​ൻ സാ​ഹി​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കൂ​ട്ടം മ​നു​ഷ്യ​സ്നേ​ഹി​ക​ളു​ടെ ഉ​ദ്യ​മ​ത്തി​ൽ 11 അ​നാ​ഥ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഓ​ർ​ഫ​നേ​ജ് മൈ​ലാ​ടി​യി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. 1999 മു​ത​ൽ പി.​വി അ​ബ്ദു​ൽ വ​ഹാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ഓ​ഫ​ർ​നേ​ജിന്‍റെ മേൽനോട്ടം വഹിക്കുന്നത്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, സെ​ക്ര​ട്ട​റി പി.​എം.​ഉ​സ്മാ​ന​ലി, അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ, അ​റ​ബി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​എം.​ന​ദ്വി, ജ​ഐ​സ്എ​സ് ഡ​യ​റ​ക്ട​ർ വി.​ഉ​മ​ർ​കോ​യ, യു.​മൂ​സ ഹാ​ജി ചു​ങ്ക​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.