ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ്
Wednesday, November 20, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ് ’ബി’ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സി​ഡ​ന്‍റ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ 118 റ​ണ്‍​സി​നും പ്ര​സി​ഡ​ന്‍റ്സ് യ​ംഗ്സ്റ്റേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 123 റ​ണ്‍​സി​ന് റോ​യ​ൽ​സ് സി.​സി. പു​തു​പ്പ​റ​ന്പ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ:​പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ നി​ശ്ചി​ത 25 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ണ്‍​സ്. അ​രു​ണ്‍ ക്രി​ഷ്ണ 56 റ​ണ്‍​സ്, മു​ഹ​മ്മ​ദ് ഷാ​ക്കി​ർ 40 റ​ണ്‍​സ്. പ്ര​സി​ഡ​ന്‍റ്സി​ന്‍റെ എം.​എം.​സു​ധീ​ഷ് അ​ഞ്ചു ഓ​വ​റി​ൽ 18 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ്.

പ്ര​സി​ഡ​ന്‍റ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 13.2 ഓ​വ​റി​ൽ 52 റ​ണ്‍​സി​ന് എ​ല്ല​വ​രും പു​റ​ത്ത്. ജൂ​ണി​യ​റി​ന്‍റെ ഷൗ​ക്ക​ത്ത് കെ.​ഹു​സൈ​ൻ അ​ഞ്ചു ഓ​വ​റി​ൽ 14 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റും, എം.​എം.​സു​നി​ൽ അ​ഞ്ചു ഓ​വ​റി​ൽ 22 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റും നേ​ടി.

ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് യ​ംഗ് സ്റ്റേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 25 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ണ്‍​സ്.​സു​ബി​ൻ​ജി​ത്ത് 57 റ​ണ്‍​സ്, വി.​ഫൈ​സ​ൽ 52 റ​ണ്‍​സ്, അ​രു​ണ്‍ ടി​റ്റോ 43 റ​ണ്‍​സ്. റോ​യ​ൽ​സ് സി.​സി.​പു​തു​പ്പ​റ​ന്പ 17.3 ഓ​വ​റി​ൽ 88 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. മു​ഹ​മ്മ​ദ് ഫാ​സി​ൽ 24 റ​ണ്‍​സ്. യ​ംഗ് സ്റ്റേ​ഴ്സി​ന്‍റെ അ​നീ​സ് അ​ബ്ദു​ല്ല അ​ഞ്ചു ഓ​വ​റി​ൽ 11 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ്.