പ്ര​ള​യം: മ​രി​ച്ച 62 പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നാ​ലുല​ക്ഷം രൂപ ധ​ന​സ​ഹാ​യം ന​ൽ​കി
Wednesday, November 20, 2019 1:05 AM IST
മ​ല​പ്പു​റം: 2019 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ നാ​ലു ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. പോ​ത്തു​ക​ൽ വി​ല്ലേ​ജി​ലെ ക​വ​ള​പ്പാ​റ​യി​ൽ 59 പേ​ര​ട​ക്കം ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രി​ച്ച 71 പേ​രി​ൽ 62 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ലാ​ന്‍ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തി​ന​കം സ​ഹാ​യ​ധ​നം കൈ​മാ​റി​യ​ത്. ഒ​ൻ​പ​തു പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 18028 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​രു​ടെ നാ​ശ ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കാ​നു​ള്ള സ​ർ​വേ പു​ർ​ത്തി​യാ​ക്കി സ​ഹാ​യ​ധ​നം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യും. 30 ശ​ത​മാ​ന​ത്തി​ല​ധി​കം ത​ക​ർ​ന്ന 2064 വീ​ടു​ക​ളു​ടെ ര​ണ്ടാം ഘ​ട്ട സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. നി​ല​ന്പൂ​ർ ഐ​ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് വാ​ട​ക വീ​ടു​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കോ​ള​നി​വാസികളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​നും വീ​ടു നി​ർ​മാ​ണ​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സി​സി​ടി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം 195 ഹെ​ക്ട​ർ ഭൂ​മി സ്ഥ​ല​ര​ഹി​ത​രാ​യ​വ​ർ​ക്ക് ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്തു ദി​വ​സ​ത്തി​ന​കം ഭൂ​മി റ​വ​ന്യു വ​കു​പ്പി​നു കൈ​മാ​റും.

ഇ​ത് പ്ര​ള​യ​ത്തി​ൽ ഭൂ​മി ന​ഷ്ട​മാ​യ​വ​ർ​ക്കാ​യി വി​നി​യോ​ഗി​ക്കും. മ​ഴ​ക്കെ​ടു​തി​ക​ളാ​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ ച​ളി​ക്ക​ൽ കോ​ള​നി​വാ​സി​ക​ൾ​ക്ക് ടി​ആ​ർ​ഡി​എ​മ്മി​ന്‍റെ അ​ധീ​ന​ത​യി​ൽ എ​ട​ക്ക​ര​യി​ലു​ള്ള 5.27 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​യി. ഇ​വി​ടെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 വീ​ടു​ക​ൾ നി​ർ​മി​ക്കും. 2.10 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യാ​ണ് ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണത്തിന് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ണ്ട്.

പു​ള്ളി​പ്പാ​ട​ത്ത് വീ​ഗാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടൊ​രു​ക്കാ​ൻ ധാ​ര​ണ​യാ​യി. ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് 15 വീ​ടു​ക​ളാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥ​ലം ല​ഭ്യ​മാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള ഹൗ​സ് ബി​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 10 വീ​ടു​ക​ളും നി​ർ​മി​ക്കും. ഗ്രീ​ൻ ഏ​ജ​ൻ​സീ​സ് ഫോ​ർ റി​സ​ർ​ച്ച് ആ​ന്‍ഡ് ഡ​വ​ല​പ്മെ​ന്‍റ്സ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​വും ജീ​വ​ന​ക്കാ​രും കെ​മി​സ്ട്രി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യും വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. വീ​ടു ന​ഷ്ട​മാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ 1.17 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​വും.

ത​ണ്ട​ക​ല്ല് കോ​ള​നി​യി​ലു​ള്ള​വ​രെ മു​ണ്ടേ​രി ഫാ​മി​ൽ ക​ണ്ടെ​ത്തി​യ 10 ഏ​ക്ക​ർ ഭൂ​മി​യി​ലേ​ക്കു പു​ന​ര​ധി​വ​സി​പ്പി​ക്കും. ഭൂ​മി ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ തീ​രു​മാ​ന​മാ​വു​ന്ന​തോ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മു​ണ്ടേ​രി ഫാ​മി​ൽ 18 ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​റെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വാ​ണി​യം​പു​ഴ, ത​രി​പ്പാ​പൊ​ട്ടി, കു​ന്പ​ള​പ്പാ​റ, മു​ണ്ട​ക്ക​ട​വ് എ​ന്നീ കോ​ള​നി​നി​വാ​സി​ക​ളെ അ​നു​യോ​ജ്യ​മാ​യ വാ​സ​സ്ഥ​ലം ക​ണ്ടെ​ത്തി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം വ​നം​വ​കു​പ്പ് മു​ഖേ​ന കേ​ന്ദ്ര​വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും.